പാലോട്:ദുരിതത്തിലായ സ്റ്റേജ് കലാകാരൻമാർക്ക് ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി അംഗങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ നന്ദിയോട് മേഖലാ വിതരണോദ്ഘാടനം നന്ദിയോട് സതീശൻ നിർവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ,കമ്മറ്റി അംഗങ്ങളായ തേക്കട ശ്യാംലാൽ,രജ്ഞിത്ത് കണിച്ചോട്,വിനീത് കലാക്ഷേത്ര,ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.