lic
photo

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് എൽ.ഐ.സി ഏജന്റുമാർക്ക് ബിസിനസിലുണ്ടായ കുറവ് ഒഴിവാക്കാമെന്നും ആഗസ്റ്റ് 31 നകം കാലാവധി പൂർത്തീകരിക്കുന്ന ഏജന്റുമാർക്ക് എല്ലാ ആനുകൂല്യങ്ങളോടും കൂടി ക്ലബ് അംഗത്വം തുടരാൻ അനുവദിക്കണമെന്നുളള ആവശ്യം പരിഗണിക്കാമെന്നും എൽ.ഐ.സി ചെയർമാൻ എം.ആർ.കുമാർ സമ്മതിച്ചതായി എം.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ പ്രസിഡന്റാണ് അദ്ദേഹം. ഏജന്റുമാരിൽ നിന്ന് മോറട്ടോറിയം കാലയളവിൽ പിടിച്ചിട്ടുള്ള ഭവന നിർമ്മാണ വായ്പകൾ ഉൾപ്പെടെയുള്ള അഡ്വാൻസ് തുക തിരികെ നൽകണമെന്നും പോളിസി ലോണിന്റെയും ലേറ്റ് ഫീയുടെയും ഏജന്റുമാരുടെ അഡ്വാൻസിന്റെയും പലിശനിരക്ക് കുറയ്ക്കണമെന്നും സാനിറ്റൈസിംഗ് അലവൻസ് നൽകണമെന്നും ചെയർമാനുമായി ഫോണിൽ നടത്തിയ ചർച്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു.