electric-post

ബാലരാമപുരം: ഇന്നലെ പുലർച്ചെ പെയ്ത കനത്തമഴയിൽ തെങ്ങും പോസ്റ്റും കടപുഴകി വീണ് അദ്ധ്യാപകന്റെ വീടിന്റെ സൺഷൈഡ് തകർന്നു. തെങ്ങ് ത്രീ ഫേസ് ലൈനിലേക്ക് പതിച്ച് കോൺക്രീറ്റ് പോസ്റ്റും സൺഷൈഡും തകരുകയായിരുന്നു. എം.സി സ്ട്രീറ്റ് തസ് ബീഗ് ഹൗസിൽ അലി ഷെയ്ക്ക് മൻസൂറിന്റെ വീടാണ് തകർന്നത്. അയൽവാസികളുടെ അപകടകരമായി നിന്ന തെങ്ങും ശീമപ്ലാവും മറ്റ് മരങ്ങളും മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മൻസൂർ നേരത്തെ ബാലരാമപുരം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. നിലവിൽ ബാലരാമപുരം പഞ്ചായത്ത്,​ ബാലരാമപുരം സി.ഐ,​ ജില്ലാ കളക്ടർ എന്നിവർക്ക് മൻസൂർ പരാതി നൽകി.കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് അധികൃതർ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.