gf

വർക്കല: പ്രവാസികൾക്കായി വർക്കല താലൂക്കിൽ ക്വാറന്റൈൻ സെന്ററുകൾ സജ്ജമാക്കിയതായി അഡ്വ: വി. ജോയി എം.എൽ.എ അറിയിച്ചു. ശിവഗിരി കൺവെൻഷൻ സെന്ററിൽ 40 പേർക്കുള്ള ബാത്ത് അറ്റാച്ച്ഡ് മുറികളും 60 പേർക്ക് കോമൺ കിടക്കകളുള്ള മുറികളും സജമാക്കിയിട്ടുണ്ട്. വർക്കല നഗസഭയ്ക്ക് പുറമെ ഇടവ,​ ഇലകമൺ,​ ചെമ്മരുതി,​ നവായിക്കുളം എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ 23 ക്വാറന്റൈൻ സെന്ററുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 20 റിസോർട്ടുകളും സജ്ജമാക്കി. ഇവർക്ക് വേണ്ട എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും നൽകും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ വർക്കല സ്വദേശികളായ 12 പേരിൽ ആറുപേരെ വെട്ടൂർ ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ നിരീഷണത്തിലാക്കി. ഇവരിൽ പ്രായം ഉള്ളവരും ഗർഭിണികളുമായതിനാലാണ് ഇവരെ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചത്. മറ്റ് ആറുപേരെ തിരുവനന്തപുരം ഐ.എം.ജി ക്വാട്ടേഴ്സിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.