ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്തിൽ പൂങ്കോട് വാർഡിലെ മൂന്ന് ഹൈമാസ്റ്റ് ലെെറ്റുകളും പ്രകാശിക്കുന്നില്ലെന്ന് പരാതി. മുടവൂർപ്പാറ ജംഗ്ഷനിലേത് മൂന്നു വർഷമായും​ മുള്ളുവിള ക്ഷേത്രത്തിന് സമീപമുള്ളത് ആറു മാസമായും​ പൂങ്കോട് സ്വിമ്മിംഗ് പൂളിന് സമീപത്തേത് നാലു മാസമായും പ്രവർത്തന രഹിതമാണ്.ജോയി എബ്രഹാമിന്റെ എം.പി ഫണ്ടിൽ നിന്നും പള്ളിച്ചൽ പഞ്ചായത്തും സ്ഥാപിച്ചവയാണ് ഇവ.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി ഇക്കാര്യം നിരവധി തവണ പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി.മെയിന്റൻസിനെത്തുന്നവർക്ക് നൽകുന്ന വേതനം കുറവായതിനാൽ ആരും വരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.നിലവിലുള്ള ബൾബുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചാൽ ചുരുങ്ങിയ ചെലവിൽ ഹൈമാസ്റ്റുകൾ പ്രകാശിപ്പിക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു.