vld-2-

വെള്ളറട: കൊവിഡാനന്തര ജീവിതത്തിന് കരുത്തും കരുതലുമേകാൻ സി.പി.ഐ വെള്ളറട മണ്ഡലത്തിൽ പത്തേക്കറിൽ നടത്തുന്ന കപ്പക്കൃഷിയുടെ മണ്ഡലതല ഉദ്ഘാടനം സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ: കള്ളിക്കാട് ചന്ദ്രൻ കരിക്കറത്തലയിൽ ബാലുവിന്റെ പുരയിടത്തിൽ കപ്പ നട്ട് ഉദ്ഘാടനം ചെയ്തു. ഇവിടെ രണ്ടര ഏക്കർ പുരയിടത്തിലാണ് കൃഷി ചെയ്യുന്നത്. സി.പി.ഐ മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപൻ,​ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡ‌ന്റ് സുജാതകുമാരി,​ ജില്ലാ പഞ്ചായത്ത് അംഗം കെ.വി.വിചിത്ര,​ മണ്ഡലം നേതാക്കളായ എസ്.ബി.വിനയകുമാർ,​ ഹരി,​ ബാലരാജ്,​ ഷൈൻകുമാർ,​ കൃഷ്ണ പ്രശാന്ത്,​ തുടങ്ങയിവർ പങ്കെടുത്തു.