kesb

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് ഉപഭോക്താക്കളിൽ നിന്ന് അമിത ബിൽ ഈടാക്കുന്നുവെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പനങ്ങോട്ട്‌കോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്ര ബാബു, കേരളാ വ്യാപാരി വ്യവസായി കോൺഗ്രസ് മഹിളാ വിഭാഗം പ്രസിഡന്റ് സിന്ധു രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.