കിളിമാനൂർ:കേന്ദ്ര കാർഷിക ബാങ്കിന്റെ സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി എന്ന പേരിലുള്ള ധനസഹായം സംസ്ഥാന സഹകരണ ബാങ്ക് മുഖാന്തരം പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക് വഴി നൽകുന്നു.ബാങ്കിലെ സ്ഥിരാ അംഗങ്ങൾക്ക് 6.8% നിരക്കിലുള്ള ഒരു വർഷ കാലാവധിയുള്ള കാർഷിക സ്വർണ പണയ വായ്പ വിതരണമാണ് നടത്തുന്നത്.വായ്പ ലഭിക്കുന്നതിനുള്ള അവസാന തീയതി 31.ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി അംഗങ്ങൾ കരം തീർത്ത രസീതുമായി ബാങ്ക് ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ ബന്ധപ്പെടണമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.