തിരുവനന്തപുരം : മണക്കാട് കൊഞ്ചിറവിള ജവഹർഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ സമാഹരിച്ച 15,000 - രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഏഴാം ക്ലാസ്സിൽ നിന്ന് പിരിയുന്നതിന് മുമ്പായി കുട്ടികൾ സെന്റ് ഒഫ് പാർട്ടി നടത്താൻ സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സെക്രട്ടേറിയറ്റിലെത്തി തുക മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയെ ഏല്പിച്ചു. കുട്ടികളെ മന്ത്രി അഭിനന്ദിച്ചു. ജവഹർഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളായ മുഹമ്മദ് നിഹാൽ, ആദർശ്, നൂറ,​ അദ്ധ്യാപികയായ സന്ധ്യ.പി.കെ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.