വിഴിഞ്ഞം:കർഷകർ,മത്സ്യത്തൊഴിലാളികൾ,തൊഴിലാളികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കോട്ടുകാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോട്ടുകാൽ വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ,ബ്ലോക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ,ബ്ലോക്ക് ജനറൽ സെക്രട്ടറി കുഴിവിള സരേന്ദ്രൻ,ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ,മണ്ഡലം വൈസ് പ്രസിഡന്റ് കുഴിവിള സജി,പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.