തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ കണ്ടെത്താൻ തൊഴിൽ വകുപ്പ് 'സ്കിൽ രജിസ്ട്രി ആപ്പ്'. തുടങ്ങി. കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ്, വ്യാവസായിക പരിശീലന വകുപ്പ്, കുടുംബശ്രീ, എംപ്ളേയ്മെന്റ് എക്സ്ചേഞ്ചുകൾ എന്നിവയുടെ സഹായത്തോടെയാണിത്.
ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ക്ലീനിംഗ് തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ, തുണി അലക്കുകയും തേയ്ക്കുകയും ചെയ്യുന്നവർ, ഹോം നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, കുട്ടികളെ പരിപാലിക്കുന്നവർ, മൊബൈൽ ബ്യൂട്ടി പാർലർ തുടങ്ങി വിവിധ തൊഴിൽ വിഭാഗങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും.കൂടുതൽ വിവരങ്ങൾക്ക് സർക്കാർ ഐ.ടി.ഐകളിലോ, എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചുകളിലോ ബന്ധപ്പെടേണ്ടതാണ്.