psc

തിരുവനന്തപുരം: ബിരുദ തലത്തിലെ പരീക്ഷകൾക്ക് മലയാളത്തിൽ ചോദ്യങ്ങൾ നൽകുന്നതിന് പി.എസ്.സി തീരുമാനിച്ചു. നിലവിൽ ഹയർസെക്കൻഡറി വരെ യോഗ്യതയുള്ള തസ്തികകൾക്കാണ് മലയാളത്തിൽ ചോദ്യങ്ങൾ നൽകുന്നത്. തമിഴ്/കന്നഡ മാദ്ധ്യമങ്ങളിലും ചോദ്യം ലഭ്യമാക്കും.


രണ്ടുഘട്ട പരീക്ഷാ സമ്പ്രദായം നടപ്പാക്കാനും തീരുമാനിച്ചു. സമാന യോഗ്യതയുള്ള തസ്തികകൾ ഏകീകരിച്ച് പൊതുപരീക്ഷ നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് തസ്തിക കണക്കിലെടുത്ത് വെവ്വേറെ മുഖ്യപരീക്ഷ നടത്തും.