തിരുവനന്തപുരം:പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്ര ജില്ലാ പൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.

മാസ്‌ക് ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കും. . വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്‌കുകൾ പൊതുജനങ്ങൾക്ക് വിതരണ ചെയ്യും.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്‌ക് വിൽപ്പനനിരുത്സാഹപ്പെടുത്തും.