തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറിമാരായ നാല് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചീഫ്സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ്സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.1990 ഐ.എ.എസ് ബാച്ചിലെ അൽക്കേഷ് കുമാർ ശർമ്മ, ഡോ.വി. വേണു, ജി. കമലവർധന റാവു (കേന്ദ്ര ഡെപ്യൂട്ടേഷൻ), ശാരദ മുരളീധരൻ എന്നിവരെയാണ് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്തുന്നത്.