kk-shailaja

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10 പേർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ കഴിഞ്ഞ ദിവസം വിദേശത്തുനിന്നും രണ്ടുപേർ ചെന്നൈയിൽനിന്നും വന്നവരാണ്. മറ്റ് നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം മൂന്ന്,​ വയനാട്, പാലക്കാട് എന്നിവിടങ്ങളിൽ രണ്ട് വീതവും കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ 41 പേരാണ് ചികിത്സയിലുള്ളത്.

വയനാട്ടിൽ രോഗം ബാധിച്ച മലപ്പുറം,​ കണ്ണൂർ സ്വദേശികൾ പൊലീസുകാരാണ്. ചെന്നൈയിൽ നിന്ന് വന്ന ട്രക്ക് ഡ്രൈവറുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ വയനാട്ടിൽ ട്രക്ക് ഡ്രൈവറിൽ നിന്ന് മാത്രം 10 പേർക്ക് രോഗം പകർന്നു. കൊല്ലത്ത് ചികിത്സയിലുണ്ടായിരുന്ന ഒരാൾക്ക് ഇന്നലെ രോഗം ഭേദമായി.