തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ ലഭിച്ച 52 പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. 51സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്കായി അയച്ചു. പുതുതായി 474 പേർ രോഗനിരീക്ഷണത്തിലായി. 230 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 4295പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 19 പേരെ പ്രവേശിപ്പിച്ചു. 23 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 പേരും ജനറൽ ആശുപത്രിയിൽ മൂന്ന് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാലു പേരും എസ്.എ.ടി ആശുപത്രിയിൽ മൂന്നു പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ 41 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
വിവിധ കേന്ദ്രങ്ങളിലെ കൊറോണ കെയർ സെന്ററുകൾ 158 പേരുണ്ട്. മാർ ഇവാനിയോസിൽ 47, ഹിൽട്ടൺ ഹോട്ടലിൽ മൂന്ന്, മസ്‌ക്കറ്റ് ഹോട്ടലിൽ രണ്ട്, ചൈത്രം ഹോട്ടലിൽ 10, കെ. എസ്. ഇ. ബി ഐ. ബിയിൽ എട്ട്, ഐ. എം. ജി. ട്രെയിനിംഗ് സെന്ററിൽ നാല് , എൽ. എൻ. സി. പി. ഇ യിൽ 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.