തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 342/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.- പട്ടികജാതി), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 161/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻ.സി.എ.- പട്ടികവർഗ്ഗം), കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിൽ എൻ.സി.സി /സൈനിക ക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 129/19, 130/19 വിജ്ഞാപനങ്ങൾ പ്രകാരം ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടൻമാർക്കു മാത്രം) (എൻ.സി.എ - മുസ്ലിം, പട്ടികജാതി), സൈനിക ക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 214/19 വിജ്ഞാപന പ്രകാരം ക്ലാർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (വിമുക്തഭടൻമാർക്കുമാത്രം) തസ്തികകളിൽ പി.എസ്.സി അഭിമുഖം നടത്തും.


ചുരുക്കപ്പട്ടിക

വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 406/17 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക് - കെമിക്കൽ പ്ലാന്റ്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 11/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 89/18 വിജ്ഞാപന പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), കൊല്ലം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 17/18 വിജ്ഞാപന പ്രകാരം നഴ്സ് ഗ്രേഡ് 2 (ഹോമിയോ) (എൻ.സി.എ.-പട്ടികജാതി), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 3/20 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 95/18 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ മെക്കാനിക്) (പട്ടികജാതി/പട്ടികവർഗം), തദ്ദേശ സ്വയംഭരണ വകുപ്പിൽ കാറ്റഗറി നമ്പർ 291/18 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (പട്ടികവർഗം) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


സാദ്ധ്യതാപട്ടിക

കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 279/18 വിജ്ഞാപന പ്രകാരം ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് 2, മലബാർ സിമന്റ്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 96/19 വിജ്ഞാപന പ്രകാരം ട്രേസർ ഗ്രേഡ് 2 തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.


റാങ്ക് ലിസ്റ്റ്

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 247/18 വിജ്ഞാപന പ്രകാരം ഓവർസീയർ ഗ്രേഡ് 3/ട്രേസർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവൺമെന്റ് സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തുടങ്ങിയവയിൽ കാറ്റഗറി നമ്പർ 245/18, 246/18 വിജ്ഞാപനങ്ങൾ പ്രകാരം കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.


ഒ.എം.ആർ പരീക്ഷ

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 318/19 വിജ്ഞാപന പ്രകാരം ലേബർ വെൽഫയർ ഓഫീസർ ഒ.എം.ആർ പരീക്ഷ നടത്തും.