കള്ളിക്കാട്:ഗാന്ധി ദർശൻ യുവജനസമിതി പാറശാല നിയോജകമണ്ഡലം കമ്മിറ്റി നെയ്യാർഡാം പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്സുമാരെ ആദരിച്ചു.ഗാന്ധിദർശൻ യുവജനസമിതി കള്ളിക്കാട് മണ്ഡലം പ്രസിഡന്റ്‌ സനൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിദർശൻ യുവജനസമിതി പ്രസിഡന്റ് അലക്സ്‌ജെയിംസ് നഴ്സ്മാരെ പൊന്നാട നൽകി ആദരിച്ചു.ഡോക്ടർ അജേഷ് തമ്പി,സമിതി വൈസ് പ്രസിഡന്റ്‌ ശ്യാം,ഷിബിൻ,തുടങ്ങി നേതാക്കൾ സംസാരിച്ചു.