dr-tn-thomas-issac

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നിരാശാജനകമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങളെക്കുറിച്ച് ഒരു വരി പോലും പറഞ്ഞിട്ടില്ല. ടി.ഡി.എസ് 25ശതമാനംകുറച്ചാൽ കുറച്ചുകാലം ആ പണം നികുതി ദാതാക്കളുടെ കൈയിലുണ്ടാകുമെന്നുമാത്രം. ഇതുകൊണ്ടൊന്നും സ്വാശ്രയ ഇന്ത്യ ഉണ്ടാകാൻ പോകുന്നില്ല. ജനങ്ങൾക്ക് പണം നേരിട്ടുകൊടുക്കുന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കെല്ലാമായി കേന്ദ്രം 75,000 കോടി തരാനുണ്ട്. ഇതേകുറിച്ചൊന്നും മിണ്ടുന്നില്ലെന്നും ഐസക് പറഞ്ഞു.