ബാലരാമപുരം:വൈദ്യൂതി നിരക്ക് വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ബാലരാമപുരം മണ്ഡലം കമ്മിറ്റി ബാലരാമപുരം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സജൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബാലരാമപുരം അഫ്സൽ,​യൂത്ത് കോൺഗ്രസ് നേതാക്കളായ അബ്ദുൾ കരീം,​രതീഷ് തേമ്പാമുട്ടം,​അനൂപ് തങ്കരാജൻ,​വിഷ്ണു ഐത്തിയൂർ എന്നിവർ നേത്യത്വം നൽകി.