kpcc-indira-bhavan-
KPCC Indira Bhavan

തിരുവനന്തപുരം : കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യസമിതി യോഗം ഇടവേളയ്ക്ക് ശേഷം വീണ്ടും ചേരുന്നു. 16ന് രാവിലെ 11ന് ഇന്ദിരാഭവനിൽ ചേരുന്ന യോഗം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭാവി രാഷ്ട്രീയപരിപാടികളെക്കുറിച്ചാവും പ്രധാനമായും ചർച്ച ചെയ്യുക. പരമാവധി അംഗങ്ങൾ നേരിട്ട് പങ്കെടുക്കാനാണ് തീരുമാനം. സാമൂഹ്യ അകലം പാലിച്ചാകും യോഗം.