തിരുവനന്തപുരം : കൊവിഡ് പ്രതിരോധ രംഗത്തു നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും ന്യായമായ വേതനവും കേന്ദ്ര സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ അവകാശ പ്രഖ്യാപനം 14 ന് രാവിലെ 11ന് നടക്കും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി അഭിവാദ്യം ചെയ്യും. ജനറൽ പോസ്റ്റാഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് സി.ജയൻബാബും, റെയിൽവേ സ്റ്റേഷനുമുന്നിൽ സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറും പങ്കെടുക്കും.