corona-virus

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ജില്ലയിൽ 31 പേർക്ക് കോവിഡ് ബാധിച്ചു. ഒമ്പതാം തീയതി മരിച്ച മൈലാടി സ്വദേശിയായ വൃദ്ധന്റെ മക്കൾ, ബംഗളൂരുവിൽ നിന്ന് എത്തിയ മാർത്താണ്ഡം സ്വദേശിയായ 25 വയസുള്ള യുവതി, ചെന്നൈയിൽ നിന്ന് എത്തിയ ചുങ്കക്കട സ്വദേശികളായ ഒരേ കുടുംബത്തിലെ 4പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ജില്ലയിൽ 16 പേരാണ് രോഗമുക്തി നേടിയത്.