തിരുവനന്തപുരം: ഇന്നലെ ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ കേരളത്തിലെത്തിയത് 211 പേർ. തമിഴ് നാട്ടിൽ നിന്ന് 200 പേർ,​ കർണ്ണാടകയിൽ നിന്ന് 7 പേർ. രാജസ്ഥാനിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നും രണ്ട് പേരും വീതമാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം- 171,​ കൊല്ലം- 8, ​പത്തനംതിട്ട - 2, ആലപ്പുഴ- 11,​ കോട്ടയം - 2,​ഇടുക്കി - 5,​എറണാകുളം - 1,​ തൃശ്ശൂർ - 3,​ കോഴിക്കോട്- 6,​ കണ്ണൂർ - 2 എന്നിങ്ങനെയാണ് എത്തിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.119 പുരുഷൻമാരും 92 സ്ത്രീകളുമടങ്ങുന്ന സംഘത്തിൽ 89 റെഡ് സോണുകളിൽ നിന്നെത്തിയത്. ഇതിൽ 86 പേരെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കി. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ മൂന്ന് പേരെ സർക്കാർ നിരീക്ഷണത്തിലാക്കി.