ima

തിരുവനന്തപുരം: സ്വകാര്യ മേഖലയിലുള്ള ആശുപത്രികളെ അണുബാധ നിയന്ത്രണത്തിന് സജ്ജമാക്കുന്ന ഐ സേഫ്‌ എന്ന ഐ.എം.എ യുടെ പദ്ധതി അഭിനന്ദനീയമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഐ.എം.എ നെടുമങ്ങാട് ബ്രാഞ്ച് പ്രഡിഡന്റ് ഡോ.മോഹൻ റോയ് ആദ്യ കിറ്റ് ഏറ്റുവാങ്ങി. ഐ.എം.എ ഭാരവാഹികളായ ഡോ. സുൾഫി നൂഹു, ഡോ. ശ്രീജിത്ത് എൻ.കുമാർ, ഡോ.അലക്സ് ഫ്രാൻക്ലിൻ, ഡോ. ആർ.സി.ശ്രീകുമാർ, എബി സുരേഷ് എന്നിവർ പങ്കെടുത്തു. ചെറിയ ആശുപ്രതികളെയും, ക്ലിനിക്കുകളേയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.