തൃപ്പൂണിത്തുറ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച കാൽനടയാത്രക്കാരൻ മരിച്ചു. തെക്കൻപറവൂർ കാരപ്പറമ്പ് വീട്ടിൽ ശ്രീധരൻ (95) ആണ് മരിച്ചത്. തെക്കൻപറവൂർ എം.എൽ.എ റോഡ് കാരപ്പറമ്പ് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പാർവതി. മക്കൾ: ശശി, സജീവ്, പരേതനായ രാജീവ്. മരുമക്കൾ: ജലജ, റാണി, ഗിരിജ.