ആര്യനാട്:ഹോമിയോപ്പൊതി വകുപ്പിന്റെയും ഇന്ത്യൻ ഹോമിയോപ്പൊതിക് മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് നാസറുദീൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗിരിജ,അനിൽകുമാർ,ഗ്രാമ പഞ്ചായത്തംങ്ങൾ,ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ്,ആര്യനാട് മെഡിക്കൽ ഓഫീസർ ഡോ.ജയ.എം.ഡേവിഡ്,ഡോ.സിമി.കെ.രാജു,ഡോ.വൈശാഖ്,ഡോ.റസീന എന്നിവർ സംസാരിച്ചു.