കുവൈറ്റ്: കുവൈറ്റിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു ആണ് മരിച്ചത്. 54 വയസായിരുന്നു. ജാബിർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം സംഭവിച്ചത്. തിരുവല്ല പാറക്കമണ്ണിൽ കുടുംബാംഗമായ ഇവർ ഫെബ്രുവരി അവസാനമാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ഇതോടെ കുവൈറ്റിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.