വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായ വയോധികയ്ക്ക് വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ കൈത്താങ്ങ്. കാന്തലംകോണം വള്ളിക്കാവ് ചരുവിള പുത്തൻവീട്ടിൽ എഴുപത്തിയൊൻപതുകാരിയായ പത്മകുമാരി അമ്മയ്ക്ക് മരുന്ന് വാങ്ങാനുള്ള പണം എത്തിച്ചു നൽകിയാണ് വെഞ്ഞാറമൂട് പൊലീസ് മാതൃകയായത്. പൊലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവൻ വീട്ടിലെത്തിയാണ് തുക കൈമാറിയത്. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ ഷജിൻ, സുനീർ, ജനമൈത്രി പൊലീസ് കോ - ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഹൗസ് ക്യാമ്പയിന്റെ ഭാഗമായി എത്തിയ ജനമൈത്രി ബീറ്റ് ഓഫീസർമാരാണ് പത്മകുമാരിയമ്മയുടെ ദുരിത ജീവിതം ഇൻസ്പക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.