co

വാഷിംഗ്ടൺ: എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും കൊവിഡ് അവശേഷിക്കുമെന്നും, പൂർണ്ണമായും നശിപ്പിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡിനെ പൂർണമായും ഉന്മൂലനം ചെയ്യാനാവില്ല.

കൊവിഡിനെ ഭൂമുഖത്തുനിന്ന് പൂർണമായി തുടച്ചുമാറ്റാനാവില്ല. എച്ച്.ഐ.വി നമുക്ക് ഇല്ലാതാക്കാനായിട്ടില്ല. നാം അതിനൊപ്പം ജീവിക്കാൻ ശീലിച്ചു. ദീർഘകാല പ്രശ്നമായി അത് നമ്മുടെ കൂടെ കാണുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ തടയാൻ എല്ലാവരുടെയും സംഭാവന ആവശ്യമാണെന്നും, ഇത് മനുഷ്യ വംശത്തെയാകെ ബാധിക്കുന്ന പ്രശ്നമാണെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞു. ലോകത്തെ 100 ലേറെ കേന്ദ്രങ്ങളിലായി പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണന്നും, നേട്ടം കൈവരിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ലന്നും ടെഡ്രോസ് വ്യക്തമാക്കി.