പത്തനംതിട്ട: കൊവിഡ് പ്രതിരോധ ശ്രമങ്ങൾക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു.പത്തനംതിട്ട ഇലന്തൂർ സ്വദേശി കോശി എബ്രഹാം ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നാൽപ്പത്തിയെട്ട് വയസ്സുണ്ട്.
കൊവിഡിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആവിഷ്കരിക്കുകയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും. വേനൽ മഴ കനത്തതോടെ പല ജില്ലകളും എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും പിടിയിലാണ്.