ന്യൂഡൽഹി: സ്‌പെഷ്യൽ ട്രെയിനുകളിൽ അന്തർജില്ല യാത്ര നിരോധിച്ച് റെയിൽവെ. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനിൽ അന്തർജില്ല യാത്ര ബുക്കിംഗ് റെയിൽവെ നിർത്തി. ഇതോടെ എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും യാത്രകാർക്ക് ട്രെയിനിൽ കയറാൻ പറ്റില്ല. ബുക്ക് ചെയ്‌തവർക്ക് പണം തിരികെ നൽകുമെന്ന് റെയിൽവെ അറിയിച്ചു. സംസ്ഥാന സർക്കാരിൻെറ ആവശ്യപ്രകാരമാണ് റെയിൽവെയുടെ തീരുമാനം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ക്ക് ഒപ്പം കേരളത്തിനകത്തുനിന്നുള്ള യാത്രക്കാര്‍ കൂടി വരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സങ്കീര്‍ണ്ണമാക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. സർക്കാർ വാദം റെയിൽവെ അംഗീകരിക്കുകയായിരുന്നു. മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക ട്രെയിനിൽ കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക ട്രെയിനിന് സ്റ്റോപ്പുണ്ടാകുക.
ഡൽഹിയിൽ നിന്ന് തുടങ്ങുന്ന ട്രെയിനിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിൽ തടസമില്ല. എന്നാൽ ട്രെയിൻ കേരളത്തിലെത്തിക്കഴിഞ്ഞാൽ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.