pravasi

അബുദാബി: വിസാ കാലാവധി തീർന്ന് അനധികൃതമായി യു.എ.ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം. മേയ് 18 മുതൽ മൂന്ന് മാസമാണ് ഇതിനായി നൽകിയിരിക്കുന്നതെന്ന് യു.എ.ഇ അധികൃതർ വ്യക്തമാക്കി. മലയാളികളടക്കം അനേകം പേർ ഇങ്ങനെ യു.എ.ഇയിലുണ്ടെന്നാണ് അറിവ്. അവർക്കെല്ലാം ഈ അവസരം ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാം.

എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഇല്ലാതാക്കി. താമസവിസക്കാർക്കും, സന്ദർശക വിസക്കാർകും ഈ ആനൂകൂല്യം ലഭിക്കും. പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഉത്തരവാണിത്. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാട്ടിലെത്താൻ കഴിയാതെ ഒളിച്ച് താമസിച്ചു വരുന്നവർക്ക് ഈ അവസരം അനുഗ്രഹമാവുകയാണ്.