തിരുവനന്തപുരം: മദ്യ വില്‍പന തിങ്കളാഴ്ചയോടെ പുനരാരംഭിക്കാൻ സർക്കാർ തലത്തിൽ ആലോചനകൾ നടക്കവെ വെര്‍ച്വല്‍ ക്യൂവിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. അഞ്ചു കമ്പനികളാണ് വെര്‍ച്വല്‍ ക്യൂ ആപ്പ് തയാറാക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് എക്‌സൈസ് വകുപ്പ് ആപ്പ് വികസിപ്പിക്കാനുള്ള ചുമതല നല്‍കിയത്. 30 കമ്പനികള്‍ അപേക്ഷ നല്‍കിയതില്‍ 16 കമ്പനികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി. അതില്‍ നിന്ന് അഞ്ച് കമ്പനികളാണ് ചുരിക്കപ്പട്ടികയില്‍ സ്ഥാനംപിടിച്ചത്. ഈ കമ്പനികളുടെ ലിസ്റ്റ് ഐ.ടി വകുപ്പിന് കൈമാറിയിട്ടുണ്ട്. ഐ.ടി വകുപ്പാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.