ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച ദുബായ് ഹെൽത്ത് അതോറിട്ടിയിലെ ആരോഗ്യപ്രവർത്തകർക്ക് 10 വർഷത്തെ ഗോൾഡൻ വിസ നൽകും. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ചെറിയ കാലയളവിലെ വിസയിൽ ദുബായിലെത്തി ആരോഗ്യരംഗത്ത് ജാേലി ചെയ്തു വരുന്നവർക്ക് പത്ത് വർഷം സ്ഥിരമായി ഇവിടെ താമസിക്കാൻ കഴിയുന്നതാണ് ഗോൾഡൻ വിസയുടെ പ്രത്യേകത. 212 ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഹെൽത്ത് അതോറിട്ടിക്ക് കീഴിലെ വിവിധ സ്‌പെഷ്യാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവർക്കും ഗോൾഡൻ വിസ നൽകും.