
തിരുവനന്തപുരം: കോഴിയിറച്ചിയുടെ വില റോക്കറ്റുപോലെ കുതിച്ചുയരുന്നു. ഇരുനൂറുരൂപയ്ക്ക് മുകളിലാണ് ഒരുകിലോ കോഴിയിറച്ചിയുടെ ഇപ്പോഴത്തെ വില. കഴിഞ്ഞയാഴ്ച കിലോക്ക് 160 രൂപ നിരക്കിൽ വിറ്റ കോഴിയിറച്ചിക്കാണ് ഒരാഴ്ചകൊണ്ട് വില കുതിച്ചുയർന്നത്. ലൈവ് ചിക്കന് (തൂവൽ സഹിതം) കിലോക്ക് 140 രൂപയിൽ അധികമാണ് വില. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. വില ഇനിയും കൂടിയാൽ കുറച്ചു ദിവസത്തേക്ക് കടകൾ അടച്ചിടാനാണ് വ്യാപാരികളുടെ തീരുമാനം.
വില കൂടിയതിനാൽ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. വാങ്ങാൻ എത്തുന്ന പലരും വില കണ്ട് മടങ്ങി പോവുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇപ്പോഴത്തെ വർദ്ധനക്കു പിന്നിൽ തമിഴ്നാട് ലോബിയാണന്നും ആക്ഷേപമുണ്ട്. ഇറച്ചിക്കോഴികളുടെ വിലകൂടുന്നതിനൊപ്പം നാടൻ കോഴിയുടെ വിലയും കൂടുന്നുണ്ട്.