kerala

കോഴിക്കോട്: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിരക്ക് എത്രമാത്രം വര്‍ദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഗതാഗതത്തിനുള്ള ഇളവ് എത്രമാത്രം എന്നതനുസരിച്ചാകും സര്‍വീസുകള്‍. ഇത് വ്യക്തമായിട്ടേ നിരക്ക് തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു. ലോക്‌ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ സര്‍വീസിന് ഇരട്ടിചാര്‍ജാണ് ഈടാക്കിയതെന്നും പൊതുജനങ്ങളില്‍ നിന്ന് ഈ ചാര്‍ജ് ഈടാക്കണോ എന്നത് ധാരണയായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.