ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് നടത്തും. വൈകുന്നേരം നാല് മണിക്കാണ് ധനമന്ത്രിയുടെ വാർത്താസമ്മേളനം.
ഇന്നലെധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി.
ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി.
പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും.