eid

ബംഗളൂരു: ഈദ് പ്രാർത്ഥനയ്ക്കായി മുസ്ലീങ്ങളെ ഒന്നിച്ച് കൂടാൻ അനുവദിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി എം ഇബ്രാഹിം. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ഇബ്രാഹിം ഈ ആവശ്യമുയർത്തി കത്തെഴുതി.

സംസ്ഥാനത്തെ മുസ്ലീങ്ങൾക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും രാവിലെ മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഒരുമിച്ച് പ്രാർത്ഥിക്കാൻ അനുവദിക്കണം. എല്ലാ മുൻകരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും എടുത്ത ശേഷം മാത്രം മതി ഇങ്ങനെ ഒരു സൗകര്യം ഒരുക്കേണ്ടതെന്നും കത്തിൽ പറയുന്നു.