ന്യൂഡൽഹി: ജൂൺ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യൻ റെയിൽവെ. പ്രത്യേക ട്രെയിനുകൾ മാത്രം സർവ്വീസ് നടത്തിയാൽ മതിയെന്നാണ് റെയിൽവെ തീരുമാനം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് പണം തിരിച്ച് നൽകാനും റെയിൽവെ തീരുമാനിച്ചു. അതേസമയം ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. കേരളത്തിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത 412 പേർക്ക് റെയിൽവെ പണം തിരിച്ച് നൽകി. സാധാരണ ട്രെയിൻ സർവ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയിൽവെ സാധാരണ ട്രെയിൻ സർവീസുകൾ റദാക്കിയത്.