വയനാട്: ജില്ലയിൽ പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതർക്കും തലവേദനയായി കഞ്ചാവ് കേസിലെ പ്രതി കൂടിയായ കൊവിഡ് രോഗി. റൂട്ട്മാപ്പ് തയ്യാറാക്കാൻ ഇയാൾ ഒരുതരത്തിലും സഹകരിക്കാത്തതാണ് തലവേദന ഉണ്ടാക്കുന്നത്. ട്രക്ക് ഡ്രൈവറുടെ രണ്ടാം ഘട്ട സമ്പർക്ക പട്ടികയിലുള്ള കഞ്ചാവ് കേസിലെ പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനു ശ്രമം തുടങ്ങിയെങ്കിലും ഒരു തരത്തിലും സഹകരിക്കാതായതോടെ ഇത് പൂർത്തിയാക്കാനാവാത്ത അവസ്ഥയിലാണ്.
പൊലീസുകാർ പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിട്ടും സമ്പർക്ക പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. ഈ യുവാവിൽ നിന്നാണ് പൊലീസുകാർക്ക് രോഗം പകർന്നത്. ജില്ലയിൽ രോഗം ബാധിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് ഇതുവരെ തയാറായിട്ടില്ല