ലോക്ക് ഡൗൺ കാരണം ബാർബർ ഷാപ്പുകൾ രണ്ടുമാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ഇവ തുറക്കുമ്പോൾ അനാരോഗ്യകരമായ പല രീതികളും മാറ്റേണ്ടിവരും. ഒരാൾക്കു പുതയ്ക്കാൻ ഉപയോഗിച്ച അതേ തുണി തന്നെയാണ് നിരവധി പേർക്ക് ഉപയോഗിക്കുന്നത്. പുതിയ കളർ തുണി കൊണ്ടുള്ള ഗൗൺ തയ്യാറാക്കി അതുതന്നെ അലക്കാതെ ദിവസങ്ങളോളം ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്. ബാർബർ ഷാപ്പുകളിൽ അലക്കിയ വെളുത്ത തുണി മാത്രം അനുവദിക്കുക, അതുതന്നെ ഒരാൾക്ക് ഉപയോഗിച്ചത് മറ്റൊരാൾക്ക് ഉപയോഗിക്കാതിരിക്കുക. ബാർബർ ഷാപ്പുകളിൽ നിന്ന് ഇങ്ങനെ നൽകുന്നതിന് അധിക നിരക്ക് വാങ്ങാം. അല്ലെങ്കിൽ കസ്റ്റമർ തന്നെ തുണികൊണ്ടുവരട്ടെ. ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ നാം സഞ്ചിയുമായിട്ടാണല്ലോ പോകുന്നത്.
കത്രികയും ചീപ്പും മറ്റും ഓരോ തവണയും സ്റ്റെറിലൈസ് ചെയ്ത് ഉപയോഗിക്കുന്നത് കർശനമാക്കണം.
ബാർബർ ഷാപ്പിലെ തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ഇപ്പോൾ 90 ശതമാനം ഷോപ്പുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്.
'ഈ ബാർബർ ഷോപ്പ് ആരോഗ്യ നിബന്ധനകൾ പാലിച്ചത്" എന്ന ബോർഡ് ഷോപ്പിനു മുന്നിൽ പ്രദർശിപ്പിക്കയുമാവാം. ഇത്രയും നിബന്ധനകൾ പാലിച്ചാൽ പല രോഗങ്ങളുടെയും പകർച്ച ഒഴിവാക്കാനാകും.
ടി.പി. വാസു,
മുൻ സെക്രട്ടറി,
കാലിക്കറ്റ് ചേംബർ ഒഫ് കോമേഴ്സ്
9447140120