ലണ്ടൻ: കൊവിഡ് മൂലം ബ്രിട്ടനിൽ ജോലി നഷ്ടമായവർക്കുള്ള വേതനം നൽകുന്ന സർക്കാർ പദ്ധതി ഒക്ടോബർ വരെ നീട്ടി. 2,500 പൗണ്ട് വരെയാണ് പദ്ധതി പ്രകാരം മാസം ജീവനക്കാർക്ക് ലഭിക്കുന്നത്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള കടുത്ത നടപടി തൊഴിലുടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനാണു പദ്ധതിയുടെ കാലാവധി ഒക്ടോബർ വരെ നീട്ടിയത്.
കൊവിഡ് മൂലം ആഗസ്റ്റ് മുതൽ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നാലും ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം തൊഴിൽ ഉടമകൾ നൽകേണ്ടി വരും. ആഗസ്റ്റ് മുതൽ ജീവനക്കാർക്ക് പാർട് ടൈം ആയെങ്കിലും ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. 14 ബില്യൺ പൗണ്ടാണ് ഇതിനായി ഒരു മാസം സർക്കാർ ചെലവഴിക്കുന്നത്.