തിരുവനന്തപുരം: നോർക്ക റൂട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് ലഭിച്ചവർക്ക് നൽകിവരുന്ന അപകട ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടമരണം സംഭവിച്ചാൽ ലഭിക്കുന്ന ഇൻഷ്വറൻസ് തുക രണ്ടു ലക്ഷത്തിൽ നിന്ന് നാലു ലക്ഷമായും പരിക്കേറ്റവർക്കുള്ള തുക രണ്ടു ലക്ഷം രൂപയായും ഉയർത്തി. ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യം ഉണ്ടായിരിക്കും. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗമായവർക്കും ന്യൂ ഇന്ത്യ ഇൻഷ്വറൻസുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.