ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമായി ലഘൂകരിക്കുന്നതിന്റെ ഭാഗമായി ദുബായിൽ പബ്ലിക് പാർക്കുകൾ തുറന്നു. എല്ലാവർക്കും പ്രവേശനമുണ്ടെങ്കിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ചുചേരുന്നതിനും കൂട്ടംകൂടി കളിക്കുന്നതിനും വിലക്കുണ്ട്.
സൈക്ലിങ്, വാട്ടർ സ്‌പോർട്സ്, സ്‌കൈ ഡ്രെെവിംഗ് എന്നിവയിൽ അഞ്ച് പേർക്ക് തുറസായ സ്ഥലങ്ങളിൽ സ്‌പോർട്സ്, വിനോദ പ്രവർത്തനങ്ങൾ അനുവദിക്കും. ഈ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സമഗ്ര പ്രതിരോധ നടപടികൾ പാലിക്കണം. ഹെൽത്ത് വിഭാഗവും ഫെഡറൽ അധികൃതരും വ്യക്തമാക്കിയ എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികൾ തുടർന്നും കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.