po

മുംബയ്: മഹാരാഷ്ട്രയിൽ ഇതുവരെ 1001 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിിഡ് സ്ഥിരീകരിച്ചു. നിലവിൽ 851പേർ ചികിത്സയിലാണ്. 142പേർക്ക് രോഗം ഭേദമായി. എട്ടുപേർ മരിച്ചു. രോഗബാധിതരിൽ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇതിൽ 89പേർ ചികിത്സയിലാണ്. 18പേർ രോഗമുക്തരായി.

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന അക്രമങ്ങളും വർദ്ധിക്കുകയാണ്. 218 തവണ പൊലീസിനു നേരെ ആക്രമണമുണ്ടായി. 770പേരെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗൺ ലംഘനങ്ങളുടെ പേരിൽ സംസ്ഥാനത്ത് 106,569 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 699പേർക്കെതിരെ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തു. സംസ്ഥാനത്ത് 25,922പേർക്കാണ് കൊവിഡ് ബാധിച്ചത്. മുംബയിൽ മാത്രം 15,747 കേസുകൾ റിപ്പോർട്ട് ചെയ്തു. ധാരാവിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരമായി.