pic

മാനന്തവാടി: മൂന്നു പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി പൊലീസ് സ്റ്റേഷന്റെ ചുമതല താൽകാലികമായി വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകി. ഇതിനൊപ്പം മാനന്തവാടി സബ് ഡിവിഷൻ ചുമതല വയനാട് അഡിഷണൽ എസ്.പിക്കും നൽകിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷൻ അണുവിമുക്തമാക്കുന്ന നടപടി പൂർത്തിയാക്കി.
മാനന്തവാടി സ്റ്റേഷനിലെ ഇരുപത്തിനാല് പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതിൽ പതിനെട്ടുപേരുടെ ഫലം അറിഞ്ഞതിൽ മൂന്നു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.