ac-moideen

തൃശൂർ: മന്ത്രി എം.സി മൊയ്‌തീൻ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. തൃശൂരിലെത്തിയ രണ്ട് പ്രവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇവരെ മന്ത്രി സന്ദർശിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

മന്ത്രിയെ നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. വാളയാറിൽ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് ജനപ്രതിനിധികളോട് നിരീക്ഷണത്തിൽ പോകാൻ പാലക്കാട് മെഡിക്കൽ ഓഫീസർ നിർദേശിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നടപടി.