ടോക്കിയോ: കൊവിഡ് പടർന്ന് പിടിക്കുമ്പോഴും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ജപ്പാൻ ഒരുങ്ങുന്നു .ടോക്കിയോവിൽ മാത്രമാണ് നിലവിലെ നിയന്ത്രണങ്ങളുള്ളത്. പ്രാധാനമന്ത്രി ഷിൻസോ ആബെ ഇന്നു നടത്താനിരിക്കുന്ന യോഗത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ എടുത്തുകളയാനുള്ള നിർദ്ദേശം വരുമെന്നാണ് സൂചന.
16100 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 696 പേർ മരിച്ചു. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 295,727 ആയി. 43,94,701 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,37,143 പേർക്ക് രോഗം ഭേദമായി. ബുധനാഴ്ച മാത്രം 57,099 കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്. 3,276 പേരാണ് ബുധനാഴ്ച മരിച്ചത്. നിലവിൽ 2,461,831 പേരാണ് ലോകത്ത് ആകെ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 46,120 പേരുടെ നില ഗുരുതരമാണ്.