പൂവച്ചൽ:ലോക്ക് ഡൗൺ കാലത്തു വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പൂവച്ചൽ കെ എസ് ഈ ബി സെക്ഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ മുസ്ലീം ലീഗ് അരുവിക്കര മണ്ഡലം പ്രസിഡന്റ് പൂവച്ചൽ ബഷീർ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പൂവച്ചൽ ഷമീർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഫൈസ് പൂവച്ചൽ മുഖ്യപ്രഭാഷണം നടത്തി.സജാദ് പുളിമൂട്,കെ.എം.സി.സി നേതാക്കളായ അൻസാരി,നൗഷാദ്,യൂത്ത് ലീഗ് ഭാരവാഹികളായ ഹിദായത്ത്,ഷിജി,ഷൗക്കത്തലി,സെയ്യദലി,യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് മുഹമ്മദ്,ട്രഷറർ അമീർഷാ എന്നിവർ സംസാരിച്ചു.